Home

For the past few years, an increasing number of visual media artists and filmmakers are exploring many ways in which LGBTIQ+ persons negotiate and resist patriarchy and heteronormativity in India through their craft. At the same time, although limited, queer people have also started making films about their lives like never before and realisation of such strenuous efforts inspire us to organise ‘Q-loid, a one day Queer Short Film and Documentary Festival’. The queer film festival intends to rethink modes of visual portrayals of Sexual Orientation, Gender Identity and Expression.  

The first edition of this film festival, scheduled for 13 July 2019, is organised by Queerala in association with Women in Cinema Collective (WCC) and Public Service Broadcasting Trust (PSBT) and Kerala Museum as the venue partner.  This curated festival comprises documentaries produced by Public Service Broadcasting Trust (PSBT) and a few other films selected by the board members of Queerala and team Q-loid. Apart from the film screenings, there will be a Meet the Directors session and a panel discussion titled ‘Redefining Masculinities- the myth of Malayali heteronormative machismo’.

We hope ‘Q-loid- A One day Queer Short Film and Documentary Festival’ shall further contribute to encouraging of all cultural endeavors in facilitating positive social change in favor of the rights and media portrayals of the Sexual and Gender minority groups in Kerala. Also, we encourage film societies and festival organisers in the state to participate in this festival and collaborate with us to organise this festival in different formats in the future.

We thank everyone who has stood by us and continue to do so.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ സിനിമാപ്രവർത്തകരും മറ്റ് ദൃശ്യമാധ്യമ കലാപ്രവർത്തകരും  ഇവിടത്തെ LGBTIQ+ കമ്യൂണിറ്റി  പുരുഷാധിപത്യത്തിനും, ആൺ-പെൺ ബന്ധങ്ങൾ മാത്രം നോർമൽ ആയി കരുതുന്ന ഹെറ്ററോനോർമേറ്റീവ്  കടുംപിടിത്തങ്ങൾക്കും എതിരായി നടത്തുന്ന ചെറുത്തുനിൽപ്പുകൾ തങ്ങളുടെ സൃഷ്ടികളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. വളരെയധികം ബുദ്ധിമുട്ടുകൾ  സഹിച്ചാണെങ്കിലും LGBTIQ+ സമൂഹത്തിന്റെ ഭാഗമായ ചില  വ്യക്തികൾ തന്നെ തങ്ങളുടെ ജീവിതങ്ങൾ സ്വയംപ്രതിനിധാനം ചെയ്യുന്ന തരത്തിലുള്ള സിനിമകൾ  ചിലതെങ്കിലും എടുക്കുവാൻ തുടങ്ങിയിട്ടുണ്ട്.  അത്തരം ഊര്‍ജ്ജസ്വലമായ പരിശ്രമങ്ങളെക്കുറിച്ചുള്ള  തിരിച്ചറിവ്   “ക്യു-ലോയ്ഡ്” (Q-loid) എന്ന പേരിൽ ഒരു ഏകദിന ക്വിയർ ഡോക്യുമെന്ററി ഹ്രസ്വ-ചലച്ചിത്രമേള” സംഘടിപ്പിക്കാൻ ഞങ്ങൾക്ക് പ്രേരകമാവുന്നു. ലൈംഗിക ചായ്‌വ്(സെക്ഷ്വൽ ഓറിയന്റേഷൻ), ജൻഡർ ഐഡന്റിറ്റി , ജൻഡർ എക്സ്പ്രഷൻ എന്നിവയുടെ ദൃശ്യാവിഷ്കാരങ്ങളെകുറിച്ച് പുനർവിചിന്തനം ചെയ്യുക എന്നതാണ് ഈ ക്വിയർ ഫിലിം ഫെസ്റ്റിവൽ കൊണ്ട് ലക്ഷ്യമിടുന്നത്.

 WCC (വിമൻ ഇൻ സിനിമ കളക്ടീവ്) യുടേയും പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റിന്റെയും(PSBT) പങ്കാളിത്തത്തോട് കൂടി ക്വിയറള (Queerala) സംഘടിപ്പിക്കുന്ന ഈ ഏകദിന ചലച്ചിത്രമേളയുടെ ഒന്നാം പതിപ്പ് 13 ജൂലൈ 2019 ന് കൊച്ചിയിലെ കേരള മ്യൂസിയത്തിൽ വച്ച് നടത്തുന്നു.  ഫെസ്റ്റിവലിൽ PSBT നിർമ്മിച്ച ചില ചിത്രങ്ങൾക്കൊപ്പം ക്യു-ലോയ്ഡ് ടീം തിരഞ്ഞെടുത്ത ഏതാനും സിനിമകളും കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സിനിമാ പ്രദർശനങ്ങൾക്ക് പുറമെ മീറ്റ് ദി ഡയറക്ടർ സെശ്ശനും“പൗരുഷങ്ങളെ പുനർനിർവ്വചിക്കൽ – മലയാളി ഹെറ്ററോനോർമേറ്റീവ് ആണത്തം എന്ന മിത്ത്” എന്ന വിഷയത്തിൽ പാനൽ ചർച്ചയും  ഉണ്ടായിരുക്കുന്നതാണ്.

കേരളത്തിലെ ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അവരെ കുറിച്ചുള്ള മാധ്യമ പ്രതിനിധാനങ്ങൾ എന്നിവയിൽ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ “ക്യു-ലോയ്ഡ് ഏകദിന ക്വിയർ ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള”ക്ക് സാധിക്കും എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റികളും ഫിലിംഫെസ്റ്റിവൽ സംഘാടകരും ഞങ്ങളുടെ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ക്യു-ലോയ്ഡിന്റെ വരും പതിപ്പുകൾ സംഘടിപ്പിക്കുന്നത് സഹകരിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഈ ഉദ്യമത്തിലും തടുർന്നും കൂടെ നിന്ന എല്ലാവർക്കും നന്ദി!

Note: LGBTIQ – “ലെസ്ബിയൻ-ഗേ-ബൈസെക്ഷ്വൽ-ട്രാൻസ്ജെന്റർ-ഇന്റർസെക്സ്-ക്വിയർ” എന്നതിന്റെ ചുരുക്കം.

Films | About Us |Event Schedule