International

ജര്‍മന്‍ പാര്‍ലമെന്റ് സ്വവര്‍ഗവിവാഹം അംഗീകരിച്ചു

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വവര്‍ഗവിവാഹം അംഗീകരിച്ചുകൊണ്ടുള്ള നിയമഭേദഗതി അംഗീകരിച്ചു. ഇതോടുകൂടി അയര്‍ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍ മുതലായ സ്വവര്‍ഗവിവാഹം അംഗീകരിച്ചിട്ടുള്ള ഒരു ഡസന്‍ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായി ജര്‍മനി മാറിയിരിക്കുകയാണ്. ജര്‍മന്‍ ചാന്‍സലര്‍ എന്ജേല മേര്‍ക്കെല്‍ തന്റെ യാഥാസ്ഥിതിക പാര്‍ട്ടിയുടെ ഗേ വിരോധ നിലപാട് പൊടുന്നനെ മയപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ നിയമഭേദഗതി സാധ്യമായത്. തന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റ്...

ലിയോ വരാട്കര്‍ നിയുക്ത അയര്‍ലണ്ട് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഭരണകക്ഷി നേതാവായി ഇന്ത്യന്‍ വംശജനായ ലിയോ വരാട്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തെക്കാം. 2015-ല്‍ ആണ് ഇദ്ദേഹം ഗേ ആയി പുറത്തു വന്നത്. ഗേ വിവാഹബന്ധങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള  2015-ലെ ഹിതപരിശോധനയ്ക്ക് ശേഷം അയര്‍ലണ്ടിലെ എല്‍.ജി.ബി.ടി. തുല്യതയിലേക്കുള്ള ഒരു വലിയ കാല്‍വെപ്പായി ഇത് കരുതപ്പെടുന്നു. മുന്‍ പ്രധാനമന്ത്രിയായ എന്‍ഡാ കെന്നി രാജിവയ്ച്ചതിനു...

കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി

കത്തോലിക്കര്‍ ഭൂരിപക്ഷമായ കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് ഭരണഘടനാകോടതി അനുമതി നല്‍കി. സ്വവര്‍ഗവിവാഹത്തിന്റെ കാര്യം തീരുമാനിക്കാനുള്ള അവകാശം കോടതിക്കല്ല, കോണ്‍ഗ്രസ്സിനാണ് (പാര്‍ലമെന്‍റ്) എന്ന മുന്‍വിധി  മൂന്നിനെതിരെ ആറു വോട്ടുകള്‍ക്ക് ഭരണഘടനാകോടതി തള്ളി. എല്ലാ മാനുഷര്‍ക്കും വിവാഹത്തിനുള്ള അവകാശമുണ്ടെന്നും അതില്‍ വിവേചനം പാടില്ലെന്നും മുന്‍വിധിക്കെതിരെ വോട്ട് ചെയ്ത മജിസ്ട്രേറ്റ് ആല്‍ബെര്‍ട്ടോ റോജാസ് പറഞ്ഞു. ഇതോടുകൂടി സ്വവര്‍ഗാനുരാഗികള്‍ക്ക് പൂര്‍ണമായും വിവാഹാവകാശം ഉള്ള നാലാമത്തെ...

മെക്സിക്കോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം

Keralakumar | കേരളകുമാര്‍ മെക്സിക്കോ സുപ്രീംകോടതി രാജ്യത്തെ 32 സംസ്ഥാനങ്ങളിലും സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ജലിസ്കോ സംസ്ഥാനത്തില്‍ സ്വവര്‍ഗവിവാഹത്തിനെതിരെ നിലനിന്നിരുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. മെക്സിക്കോ സിറ്റി, ഷിവാവ, കൊയവില, നയാരീറ്റ്, കിന്‍‌റ്റാന റോ എന്നീ സംസ്ഥാനങ്ങളില്‍ സ്വവര്‍ഗവിവാഹം നേരത്തെതന്നെ നിയമവിധേയമായിരുന്നു. എല്ലാ മെക്സിക്കന്‍ സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന്...

അമേരിക്കന്‍ സുപ്രീംകോടതി വിധി

Keralakumar | കേരളകുമാര്‍ ജൂണ്‍ 26-ന് അമേരിക്കന്‍ ഐക്യനാടുകളുടെ ഫെഡറല്‍ സുപ്രീംകോടതി സ്വവര്‍ഗപ്രണയികളുടെ വിവാഹാവകാശം അംഗീകരിച്ച് ഉത്തരവിറക്കി. സ്വവര്‍ഗപ്രണയികളായ ദമ്പതികള്‍ക്ക് നിയമപ്രകാരമുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുകൊടുക്കുന്ന “തുല്യസുരക്ഷ”യ്ക്ക് നിരക്കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ അന്‍പതു സംസ്ഥാനങ്ങളില്‍ 37 എണ്ണത്തിലും 24 ഗോത്രഭരണപ്രദേശങ്ങളിലും സ്വവര്‍ഗവിവാഹം നേരത്തെതന്നെ നിയമവിധേയമായിരുന്നു. സംസ്ഥാനങ്ങളില്‍ പലതിലും കോടതിയുത്തരവ് മുഖേനയോ ജനഹിതപരിശോധന...

അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം

Keralakumar | കേരളകുമാര്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമോ എന്ന ചോദ്യം ആദ്യമായി ഉന്നയിക്കപ്പെട്ട ജനഹിതപരിശോധനയില്‍ 62% ഭൂരിപക്ഷത്തോട് കൂടി “വേണം” എന്ന് അയര്‍ലണ്ടിലെ ജനങ്ങള്‍ വോട്ടു ചെയ്തു. പുറംരാജ്യങ്ങളില്‍ ജീവിക്കുന്ന ഐറിഷ് ജനങ്ങള്‍ പോലും ഈ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു. യുവതീയുവാക്കളില്‍ കൂടുതല്‍ പേരും സ്വവര്‍ഗവിവാഹത്തിനു ഭരണഘടനാസാധുത നല്‍കുന്ന വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്തു. ICYMI: Irish voters back...

ലക്സംബര്‍ഗ്‌ പ്രധാനമന്ത്രിയുടെ വിവാഹം

Keralakumar | കേരളകുമാര്‍ ലക്സംബര്‍ഗ്‌ പ്രധാനമന്ത്രി സേവിയര്‍ ബെട്ടല്‍ അദ്ദേഹത്തിന്റെ പങ്കാളിയെ മെയ്‌ 15ന് വിവാഹം ചെയ്തു. റോമന്‍ കാത്തലിക്ക് രാജ്യമായ ലക്സംബര്‍ഗില്‍ കഴിഞ്ഞ വര്‍ഷമാണ്‌ സ്വവര്‍ഗവിവാഹം അനുവദിക്കപ്പെട്ടത്. അഞ്ചു വര്‍ഷം മുമ്പ് ഐസ് ലാന്ഡ് പ്രധാനമന്ത്രി അവരുടെ പങ്കാളിയെ വിവാഹം ചെയ്തതിനു ശേഷം ആദ്യമായാണ്‌ യുറോപ്പില്‍ ഒരു സര്‍ക്കാര്‍ തലവന്‍ സ്വവര്‍ഗപങ്കാളിയെ വിവാഹം ചെയ്യുന്നത്. ഇരുണ്ട...