Envisioning SOGI Friendly Campuses in Kerala

Campuses in Kerala, known for their political vigor has been extending solidarity for the LGBTQIA+ community, from the past few years. We believe that the scope of this alliance should be extended from interventions like holding academic discussions, invited talks and case study based projects. However, it is also noted that the existing support for queer community, from most campuses, is centered mostly on Gender Identity concerns. We recognise that it is equally vital to have discussions on diversities in Sexuality also.

Therefore, we seek support from campuses to build strong support groups which would help in providing safe, supportive and enriching environments that foster understanding of the human rights violations faced by the sexual minorities and which would eventually lead to the strengthening of the queer movement in Kerala. For this, Queerala, is holding a Focus Group Meeting(FGM), on 25 November(Saturday) to discuss possible options campuses and student unions can adopt towards conducting healthier discourses on the Human Rights of the queer community.

We invite Union representatives, student leaders and teachers,from Arts and Science Colleges, Professional and other Educational Institutions) who realise this need for creation of awareness and respect for the LGBTQIA+ community in their respective campuses. Best practices followed by campus based support groups across various Educational institutions, in India, shall be shared in the meeting, besides presenting strategies for creating ‘Envisioning SOGI(Sexual Orientation and Gender Identity) Freindly Campuses‘. The gathering shall also discuss developing campus friendly modules on SOGI awareness and various other areas of involvements campuses can take up for expanding Solidarity for the Human Rights concerns of the LGBTIQ community in Kerala and bring visibility for the queer community in campuses. If you are interested to be part of this gathering, Kindly confirm your presence by registering via the form shared below.
https://docs.google.com/forms/d/e/1FAIpQLSfre0X0MwWZemfc44McEB8VTKfLrN5W0yCRKzEJXlnTZPUB5g/viewform?c=0&w=1

TIME: 11am-4pm
Details of the venue will be shared upon confirmation
For more details Contact: 7356111277, 8075645060

Thanks
Team Queerala

സുഹൃത്തുക്കളേ,

രാഷ്ട്രീയാഭിമുഖ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ കലാലയങ്ങൾ കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ലൈംഗികന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നത് ശ്രദ്ധേയമാണ്. അക്കാഡമിക് ചർച്ചകൾ, പ്രസംഗങ്ങൾ, ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ചില പഠനങ്ങൾ എന്നിവ മുഖേനയായി കലാലയങ്ങളിൽ നിന്നുമുള്ള സഹകരണത്തിന്റെ സീമകൾ കുറച്ചും കൂടി വിപുലമാക്കേണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു. അതോടൊപ്പം ലിംഗതന്മയിൽ(ജൻഡർ ഐഡന്റിറ്റി) കേന്ദ്രീകൃതമായ ചർച്ചകളിൽ മാത്രമൊതുങ്ങി നിൽക്കുന്ന കലാലയ ചർച്ചകൾ തുല്യ അളവിൽ തന്നെ ലൈംഗികചായ്‌വിലേക്കും(സെക്ഷ്വൽ ഓറിയന്റേഷൻ) കൂടി വ്യാപിപ്പിക്കേണ്ടതുമുണ്ട്.

ലൈംഗികന്യൂനപക്ഷങ്ങളിൽ പെടുന്ന വിദ്ധാർത്ഥികൾക്ക് വിവേചനരഹിതമായ കലാലയാന്തരീക്ഷങ്ങൾ സൃഷ്ടിക്കുന്നതിനും സുരക്ഷിതവും പിന്തുണ ലഭിക്കുന്നതുമായ സഹായസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും നമുക്ക് സാധിക്കില്ലേ? ലൈംഗികന്യൂനപക്ഷങ്ങൾ നേരിടുന്ന കനത്ത മനുഷ്യാവകാശലംഘനങ്ങൾ അധികമായറിയാനും അതുവഴി കേരളത്തിലെ ലൈംഗികസ്വാഭിമാന മുന്നേറ്റത്തിന്റെ ഭാഗമാവാനും ഞങ്ങൾ സംസ്ഥാനത്തെ കലാലയങ്ങളിലെ വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ സഹായം തേടുന്നു. ആയതിലേക്ക് സാധ്യമായ പ്രായോഗികകാര്യങ്ങൾ ചർച്ച ചെയ്യുന്നതിലേക്കായി ക്വിയറള നടത്തുന്ന ഒത്തു ചേരലിലേക്കു വിദ്യാർത്ഥിനേതാക്കളെയും, യൂണിയൻ ഭാരവാഹികളേയും, ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ പിന്തുണക്കുന്ന അധ്യാപകരേയും സഹർഷം സ്വാഗതം ചെയ്യുന്നു.

ഇന്ത്യയിലെ വിവിധ ഉന്നതവിദ്യാഭ്യാസ ഇടങ്ങളിൽ എൽ.ജി.ബി.റ്റി.ഐ.ക്യൂ കമ്മ്യൂണിറ്റിയിൽ പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി പിന്തുടർന്ന് വരുന്ന ചില മികച്ച കാര്യങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം കേരളത്തിലെ ആനുകാലിക കലാലയരാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് നടപ്പിലാക്കാവുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നതിലേക്കുമായി സംഘടിപ്പിക്കുന്ന ഈ ഫോക്കസ് ഗ്രൂപ്പ് മീറ്റിങ് നവംബർ 25 , ശനിയാഴ്ച, എറണാകുളത്ത് വെച്ച് സംഘടിപ്പിക്കപ്പെടുന്നു. ട്രാൻസ്‌ജെൻഡർ ആളുകൾക്കൊപ്പം ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, ഇന്റർസെക്സ് എന്നീ ആളുകൾ കൂടി ഉൾപ്പെടുന്ന ലൈംഗികന്യൂനപക്ഷങ്ങൾക്കായി വർദ്ധിച്ച പിന്തുണ കൊണ്ടുവരികയും ‘സെക്ഷ്വൽ ഓറിയന്റേഷൻ ആൻഡ് ജൻഡർ ഐഡന്റിറ്റി'(SOGI) സൗഹാർദ്ദ ക്യാമ്പസുകൾ വിഭാവനം ചെയ്യുന്നതിലേക്കും കേരളത്തിലെ കലാലയങ്ങളിൽ എൽ.ജി.ബി.റ്റി.ഐ കമ്മ്യുണിറ്റിക്ക് ദൃശ്യത കൊണ്ടുവരുന്നതിലേക്കുമുള്ള ചർച്ച മുൻനിർത്തിയുള്ള ഈ മീറ്റിംഗിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ താഴെ നൽകിയിട്ടുള്ള ഓൺലൈൻ ഫോം പൂരിപ്പിച്ചു നിങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുക.
https://docs.google.com/forms/d/e/1FAIpQLSfre0X0MwWZemfc44McEB8VTKfLrN5W0yCRKzEJXlnTZPUB5g/viewform?c=0&w=1

സമയം: 11-4 മണി വരെ
വേദി: പങ്കെടുക്കുന്നവരെ നേരിട്ടറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 7356111277, 8075645060

നന്ദി
ടീം ക്വിയരള

Leave a Comment