Indian Psychiatric Society’s Statement against Conversion Therapy

The Indian Psychiatric Society has in 2018 categorically stated that homosexuality is not a disease and must not be regarded as such. All forms of ‘treatment/therapy’ (including individual psychotherapies, behaviour therapies like aversive conditioning etc., hypnotherapy, group therapies, pharmacotherapy, physical treatment methods like ECT etc. or milieu treatments) to reverse sexual orientation are based on a premise that is erroneous : that such orientations are diseases. Moreover there is no scientific evidence at all that attempts to convert a person’s orientation succeed in any manner. The Indian Psychiatric Society totally disapproves of any such treatments and urges that such therapies must cease forthwith.

Dr P. K. Dalal, President
Dr Ajit Bhide, Chair person, LGBT Task Force
Dr T.S.S Rao, General Secretary
Indian Psychiatric Society

(മലയാളതര്‍ജമ ചുവടെ)

സ്വവർഗലൈംഗികത ഒരു രോഗമല്ലെന്നും, അങ്ങനെ കണക്കാക്കരുതെന്നും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി 2018 ൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലൈംഗിക ചായ്‌വ് (sexual orientation) മാറ്റുന്നതിനുള്ള എല്ലാ തരത്തിലുള്ള ‘ചികിത്സ / തെറാപ്പി’ (വ്യക്തിഗത സൈക്കോതെറാപ്പി, വിരക്തി ഉണ്ടാക്കൽ പോലുള്ള പെരുമാറ്റ ചികിത്സകൾ, ഹിപ്നോതെറാപ്പി, ഗ്രൂപ്പ് തെറാപ്പികൾ, ഫാർമക്കോതെറാപ്പി, ഇ.സി.ടി. / ഷോക്ക് തെറാപ്പി പോലുള്ള ശാരീരിക ചികിത്സാ രീതികൾ, അല്ലെങ്കിൽ അതുപോലെ ഉള്ള മറ്റ് ചികിത്സകൾ) ലൈംഗിക ചായ്‌വ് മാറ്റുമെന്നത് അത്തരം ഓറിയന്റേഷനുകൾ രോഗങ്ങളാണെന്ന തെറ്റായ ധാരണയിലാണ്. കൂടാതെ, ഒരു വ്യക്തിയുടെ ലൈഗികചായ്‌വ് മാറ്റിയെടുക്കാൻ ചെയ്യുന്ന ശ്രമങ്ങൾ ഏതെങ്കിലും വിധത്തിൽ വിജയിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി അത്തരം ചികിത്സകളെ പൂർണമായും നിരാകരിക്കുന്നു, അത്തരം ചികിത്സകൾ ഉടൻ തന്നെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഡോ. പി  കെ   ദലാൽ, പ്രസിഡന്റ്,
ഡോ. അജിത് ഭിഡേ, LGBT ടാസ്ക് ഫോഴ്‌സ്,
ഡോ. ടി. എസ്. എസ്. റാവു, ജനറൽ സെക്രട്ടറി
ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി

മലയാളതര്‍ജമ: വിഷ്ണു നാരായണന്‍

Statement dated 2018 can be found below:

Loading

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.