മുംബൈ പോലീസ്, ഒരു പുനര്‍വായന

സ്വവര്‍ഗലൈംഗികത കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള മുംബൈ പോലീസ് എന്ന സിനിമ മലയാളികളുടെ സാംസ്കാരികമണ്ഡലത്തിലേക്ക് കടന്നുവന്നിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. മുഖ്യധാരാസിനിമ ആണെങ്കില്‍ കൂടി സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു ചിത്രമാണ് ഇത്. കാരണം ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ ഒരു സൂപ്പര്‍താരം മുഖ്യധാരാസിനിമയില്‍ സ്വവര്‍ഗപ്രേമിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമ റിലീസായതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലൈംഗികന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്ന രണ്ട് സുപ്രധാന വിധികളാണ് ഇന്ത്യയിലെ പരമോന്നത നിയമപീഠമായ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. – See more at: http://aksharamonline.com

Leave a Comment