രാത്രിമഴ – ജിനു എഴുതിയ ചെറുകഥ

rathrimazha

വീടിനടുത്തുള്ള പലചരക്ക് കടയിലെ 25 വയസ്സുകാരൻ ചരക്ക് എന്റെ ഉറക്കവും ആരോഗ്യവും കളയാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. അന്നൊരു ദിവസം പഞ്ചസാര വാങ്ങാൻ അവിടെ പോയപ്പോൾ പുതിയ സ്റ്റോക്കുകൾ ഷെൽഫുകളിൽ അടുക്കി വയ്ക്കുകയായിരുന്നു കക്ഷി. നല്ല ചൂടായിരുന്നതിനാൽ ഷർട്ടിടാതെ ഒരു കാവിമുണ്ട് മാത്രം മടക്കിക്കുത്തിയുടുത്തായിരുന്നു അവന്റെ നിൽപ്പ്. ഒരു സിനിമാനടന്റെ പോലെ വെളുത്തു തുടുത്ത ആ ശരീരം, ഉറച്ച, കാരിരുമ്പിന്റെ കരുത്തിനൊത്ത വിരിഞ്ഞ നെഞ്ചിലും, കൈകളിലും, ബലിഷ്ഠമായ പേശികൾ മൂടിയ സിക്സ് പാക്ക് നാഭിയിലും ഇളം രോമമേലാപ്പ് അഴകു വിരിയിച്ചണിനിരന്നു. ജിമ്മിൽ വിയർത്തുണ്ടായതല്ല ആ പേശികൾ എന്ന് ഒറ്റനോട്ടത്തിൽ ഞാൻ വിധിയെഴുതി. വൃതമായ കാലുകൾ, മടക്കിക്കുത്തിയ കാവിമുണ്ടിന് പുതിയ ഭംഗി പകർന്നു… വടിവൊത്ത നിതംബഭംഗി അവന്റെ മാദകത്വം സ്ഫോടനാത്മകമാക്കി. കുറ്റിത്താടിയും പൊടിമീശയും അലുക്കു വച്ച ആ അഴകൊത്ത മുഖം എന്റെ അടിവയറ്റിൽ കുളിരും തീയും ഒരു പോലെ പടർത്തി. മുന്നിലെ ചലിക്കുന്ന ആ ആറടി കാമശില അന്നു മുതൽ എന്റെ ചിന്തകളെ ഭ്രാന്തമാക്കി. അതിനു മുൻപും ഞാനവനെ ശ്രദ്ധിച്ചിട്ടുണ്ട്, എന്നാൽ അന്നത്തെ ആ വിശ്വരൂപം! ഹൊ!!!

ഓർക്കുമ്പോൾ തന്നെ എവിടെയൊക്കെയോ നനയുന്നു! ഞാനെന്തു വാങ്ങാനാണവിടെ ചെന്നതെന്നു പോലും മറന്നു പോയി! നിലാവത്തഴിച്ചുവിട്ട കോഴിയേ പോലെയായി ഞാൻ. എന്റെ കാമാതുരമായ നോട്ടം ഇടക്കെപ്പോഴോ അവൻ ശ്രദ്ധിച്ചു. എന്റെ കണ്ണുകൾ അവന്റെ മെയ്യഴകിൽ ഇഴഞ്ഞു നടക്കുന്നതിനിടയിൽ അവന്റെ കണ്ണിലേക്ക് നോക്കാൻ ഞാൻ മറന്നു പോയി! എന്റെ നേത്ര വ്യഭിചാരം അവൻ കണ്ടല്ലോ എന്നതിൽ ഞാനൊന്നിളിഭ്യനായി… പഞ്ചസാര മാത്രം വാങ്ങാൻ പോയ ഞാൻ ഉപ്പും മുളകും മല്ലിയും മഞ്ഞളും വരെ വാങ്ങിപ്പോയി!!! അതിനു ശേഷം ആ വഴി പോകുമ്പോഴെല്ലാം ഞാനൊരു കറുക്കനേപ്പോലെ, എന്റെ കോഴി അവിടെത്തന്നെ ചിറകുവിരിച്ച് നിൽക്കുന്നില്ലേ എന്ന് നോക്കാൻ തുടങ്ങി. ഇടക്കൊക്കെ ആ ബലിഷ്ഠമായ കരങ്ങളും കണങ്കാലുകളും എനിക്ക് പുതിയ വരപ്രസാദങ്ങൾ തന്നു കൊണ്ടിരുന്നു. അന്നത്തെ ആ സംഭവത്തിന് ശേഷം കടയിൽ ചെല്ലുമ്പോൾ അവൻ എനിക്ക് കുറച്ച് കൂടുതൽ കരുതല്‍ തരുന്ന പോലെ തോന്നി. തിരക്കുള്ള നേരങ്ങളിൽ ഞാൻ ചെല്ലുമ്പോൾ മറ്റുള്ളവരെ അവഗണിച്ചായാലും എന്റെ ആവശ്യങ്ങൾ ചോദിച്ചറിയാൻ അവൻ കാട്ടിയ തിടുക്കം, മറ്റേതെങ്കിലും സ്റ്റാഫ് എന്റെ ഓര്‍ഡര്‍ എടുക്കാൻ വരുമ്പോൾ ഇടയിൽ വന്ന് അതേറ്റെടുക്കൽ, ആ വഴി പോകുമ്പോൾ അവനെ തേടിയലയുന്ന എന്റെ കാമക്കണ്ണുകൾ അവന്റെ ഹൈ വോൾട്ടേജ് ദേഹത്തിലുടക്കുമ്പോൾ അത് കണ്ടാസ്വദിച്ചിട്ടെന്ന പോലെയുള്ള അവന്റെ ഉരുക്കുന്ന നോട്ടം.

ഈ കളികൾ ഇന്നലെ വരെ തുടർന്നു. ഒരു വാക്കു പോലും വ്യക്തിപരമായി സംസാരിച്ചിട്ടില്ല, മുഖത്ത് നോക്കി ചിരിച്ചിട്ട് പോലുമില്ല! എങ്ങനെ ചിരിക്കും. കാമം ഉടലായി ചമച്ച് ആരോപിറവി കൊടുത്ത ആ മാംസ രൂപം എനിക്ക് സൂര്യനേക്കാൾ തീക്ഷ്ണമായിരുന്നു. ഇന്നലെ രാത്രി കുറച്ച് വൈകി ആയി ടൗണിൽ ഭക്ഷണം കഴിക്കാൻ പോയ ഞാൻ കഴിച്ചിറങ്ങിയപ്പോൾ കലശലായ മഴ. മഴ മാറാൻ ഹോട്ടലിനു മുന്നിൽ കുറച്ച് നേരം കാത്തുനിന്നു. റെയിൻകോട്ട് എടുത്തിരുന്നില്ല.മഴ നനഞ്ഞു വരുന്ന വാഹനങ്ങളേയും യാത്രാക്കാരെയും കൗതുകത്തോടെ നോക്കി നിന്ന എന്റെ മുന്നിലൂടെ ഒരു മിന്നൽപിണരായി നമ്മുടെ കഥാനായകനും ഒരു ബൈക്കിൽ പാഞ്ഞു വരുന്നു! ഞാൻ ഒന്നു നടുങ്ങി;എന്റെ മുന്നിലെത്തിയപ്പോൾ അവന്റെ നോട്ടം എന്നിലായി. അവന്റെ രൂക്ഷമായ നോട്ടത്തിൽ ഞാൻ ഒന്നു ചൂളി. കുറച്ചു ദൂരം കൂടി മുന്നോട്ടു പോയ അവൻ എന്നെ അമ്പരപ്പിച്ചു കൊണ്ട് ബൈക്ക് തിരിച്ച് എന്റെ അരികിലെത്തി. അന്ധാളിച്ച് നിന്ന എന്നെ നോക്കി അവൻ ചോദിച്ചു,
‘മ്മടെ കടയിൽ വരാറുള്ളതല്ലേ?’
ഞാൻ ചിരിച്ച് തലയാട്ടി…
‘എന്താ ഇവിടെ?’
ഒരു നിമിഷം ഞാൻ അവിടെ എന്തിനാ പോയതെന്ന് എനിക്ക് ഓർത്തെടുക്കാനായില്ല! ‘ഞാൻ വെറുതേ ഇങ്ങനെ..’
‘പോരുന്നോ? ഞാനങ്ങോട്ടാ ‘

മനസ്സിൽ ലഡ്ഡുക്കളുടെ വെടിക്കെട്ടപകടം നടക്കുന്നതിനിടയിൽ എന്റെ ബൈക്ക് ഹോട്ടലിന്റെ സൈഡിൽ പാർക്ക് ചെയ്തിരുന്ന കാര്യം ഞാൻ മറന്നു. അല്ലെങ്കിലും ഈ തുടുത്ത ബി.എം.ഡബ്ള്യൂ മാടി വിളിക്കുമ്പോ ആർക്കു വേണം ആ ഉന്ത് വണ്ടി!!! ഞാൻ വിനീതവിധേയനായി അവന്റെ പിന്നിൽ ചേർന്നിരുന്നു. ആ വെണ്ണക്കൽ വിഗ്രഹത്തെ സ്വപ്നങ്ങളിൽ മാത്രം സ്പർശിച്ചിട്ടുള്ള എന്റെ കരതലങ്ങൾക്ക് കാമമുരുകിയുറഞ്ഞ ആണുടലായി അത് മുന്നിൽ വന്നപ്പോൾ എന്ത് ചെയ്യണമെന്ന അങ്കലാപ്പായി. നനഞ്ഞ ഇളം പിങ്ക് കോട്ടൺ ഷർട്ടും കാവി മുണ്ടുമുടുത്ത് എന്റെ മുന്നിൽ ഇരുന്ന് ബൈക്ക് ഓടിക്കുന്ന ആ രൂപം എന്നെ ഭ്രാന്തു പിടിപ്പിച്ചു.ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു,
‘ഈ നേരത്ത് എവിടെ പോയതാ?’ ‘സെക്കന്റ് ഷോയ്ക്ക്. കുറച്ച് കുടിച്ചിട്ടുണ്ട് കുഴപ്പമില്ലല്ലോ..ല്ലേ.?’
‘എനിക്ക് കുഴപ്പോന്നുമില്ല, പോലീസിന്റെ മുന്നിൽ പെടാതിരുന്നാ മതി!!’ ഞാൻ എന്റെ ആവലാതി അറിയിച്ചു. നഗരവെളിച്ചത്തിൽ മുങ്ങിയ നനഞ്ഞവീഥികൾ ഇരുളടഞ്ഞവയ്ക്ക് വഴിമാറിയപ്പോൾ അവൻ കുറച്ചു കൂടി back ലേക്ക് ചാഞ്ഞ് എന്റെ നെഞ്ചിനോട് ചേർന്നിരുന്നു. പാണ്ടിയും പഞ്ചാരിയും തൃശ്ശൂർ നടവഴിയേക്കാൾ ചടുലമായി എന്റെ നെഞ്ചിൽ കൊട്ടിക്കയറി. ‘കൊഴപ്പല്ലാലോ ല്ലേ?’, അവൻ കാമം തിളങ്ങുന്ന കണ്ണുമായി തിരിഞ്ഞ് എന്നെ നോക്കി വീണ്ടും ചോദിച്ചു. അവന്റെ ആ ചോദ്യം എന്റെ മനസ്സിൽ തടവ് ശിക്ഷയനുഭവിക്കുന്ന ഒരായിരം തീക്ഷ്ണചോദനകൾക്കുള്ള സ്വാതന്ത്ര്യത്താക്കോലായിരുന്നു!! പലവട്ടം എന്റെ കണ്ണുകൾ അവന്റെയുടലിൽ ഭ്രാന്തമായലയുന്നത് അവൻ ശ്രദ്ധിച്ചിരുന്നിരിക്കണം.ഇടയ്ക്കിടെ കടയിൽ പോകുമ്പോൾ എനിക്ക് കിട്ടാറുള്ള അവന്റെ പ്രത്യേക പരിഗണനയും ഞാനോർത്തെടുത്തു. നേർത്ത മഴ എന്നെ ഇക്കിളിപ്പെടുത്തി കൊണ്ടിരുന്നു. കാമം എന്റെ ചിന്തകളെ ഞെക്കി ഞെരിച്ചു. സ്വബോധത്തിനായി ഞാൻ കഷ്ടപ്പെട്ടു. മദ്യപിച്ചത് അവനാണ് എന്നാൽ ലഹരി എനിയ്ക്കും!

അവൻ ഒരു വട്ടം കൂടി തിരിഞ്ഞു, എന്നെ അർത്ഥം വച്ച് നോക്കി. ആ നോട്ടത്തിൽ എന്റെയുള്ളിലെ കാമനകൾക്കുള്ള ഉത്തരമുണ്ടായിരുന്നു. ഞാൻ രണ്ടും കൽപ്പിച്ച് അവനെ കെട്ടിപ്പിടിച്ച് കഴുത്തിനു പിന്നിൽ എന്റെ ചുണ്ടമർത്തി. എന്റെ കൈകൾ അവന്റെ ഉറച്ച ശരീരത്തിലരിച്ചിറങ്ങി. നാളുകളായി എന്റെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്ന ആ ഉരുക്കു പേശികളിലോരോന്നിലും എന്റെ വിരലുകൾ കവിത രചിച്ചു. ഭൂമി തിരിച്ച് കറങ്ങുന്ന പോലെ തോന്നി. നൂറായിരം രതിമൂർച്ഛകൾ ഞാനൊന്നായി അനുഭവിക്കുന്ന പോലെ. ആ യാത്ര അവസാനിച്ചത് എല്ലാം തുടങ്ങിയ ആ പലചരക്ക് പിടികയുടെ വാതിൽക്കലാണ്. ഒന്നും മിണ്ടാതെ ബൈക്കിൽ നിന്നിറങ്ങി ഞാനവിടെ നിന്നു. ഒരു പൂച്ചയേ പോലെ പതുങ്ങി ശബ്ദമുണ്ടാക്കാതെ അവനതിന്റെ ഷട്ടർ മെല്ലെ തുറന്നു, എന്റെ കൈ പിടിച്ച് ഉള്ളിലേക്ക് കടന്ന് ഷട്ടറിട്ടു. പുറത്ത് അപ്പോഴേക്കും മഴ പേമാരിയായി പെയ്തു തുടങ്ങി. അകലെ നഗരത്തിരക്കിൽ ഞാനുപേക്ഷിച്ച എന്റെ പാവം ബൈക്ക് പെരുമഴ നനഞ്ഞ്, എന്നേക്കാണാതെ വിഷമിച്ചിരിക്കണം!!! ഇന്നത്തെ പകൽ എനിക്ക് നിർവൃതിയുടേതായിരുന്നു. അവന്റെ ചടുലമായ ശ്വാസോച്ഛ്വാസം എന്റെ ഓർമ്മകളെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. അവന്റെ മാദകമായ ഗന്ധം ഇപ്പോഴും എന്റെ ഘ്രാണങ്ങളിൽ നിറയുന്നു. പീടിക മുറിയുടെ അരണ്ട വെളിച്ചം ഇന്നലെ എനിക്ക് സമ്മാനിച്ച അവന്റെ നഗ്നമായ, പൗരുഷത്തികവാർന്ന രൂപം ഓർമ്മയിൽ തെളിയുമ്പോൾ എന്റെ മനസ്സ് ഭോഗാസക്തിയുടെ ജ്വാലകളിലെരിയുന്നു. അണപൊട്ടിയ രതിമൂർച്ഛയുടെ ഉന്മാദത്തിൽ അവൻ പുലമ്പിയ അവ്യക്തമായ ശബ്ദങ്ങൾ എന്റെ സിരകളെ ചുട്ടുപൊള്ളിക്കുന്നു.

വെളുപ്പാൻ കാലം വരെ മഴനനഞ്ഞ എന്റെ ബൈക്കിനെ ഞാനോർത്തത് കാലത്ത് ഓഫീസിൽ പോകാൻ നേരം മാത്രമാണ്. ജോലി സംബന്ധമായി കൊടുങ്ങല്ലൂർക്ക് പോകാൻ ബസിൽ കയറി ടിക്കറ്റെടുക്കാൻ കണ്ടക്ടർക്കു നേരെ കാശ് നീട്ടിയപ്പോഴാണ് അതൊരു അസാമാന്യ ചരക്കാണല്ലോ എന്ന് ഞാൻ ശ്രദ്ധിച്ചത്. ഒരു മിന്നൽപ്പിണരായി, ഇന്നലത്തെ തണുവണിഞ്ഞ രാത്രിമഴ, എന്റെ ഓർമ്മകളിൽ മിന്നി മറഞ്ഞു. കാശ് വാങ്ങി ടിക്കറ്റ് കീറിത്തന്ന ആ കട്ടച്ചരക്കിനെ പുച്ഛത്തോടെയും പരിഹാസത്തോടെയും നോക്കി ഞാനെന്നോടു തന്നെ പറഞ്ഞു “ഇതൊക്കെയെന്ത്….!!!

” വാൽക്കഷണം: ഈ ചരക്കിനെ പലചരക്കുകടകളിൽ തിരഞ്ഞ് തൃശ്ശൂർ ഭാഗത്തുള്ളവർ അധികം മെനക്കെടണ്ട!അത് ഞാൻ കീഴടക്കിയ എന്റെ സ്വന്തം രാജ്യമാണ്!! അധിനിവേശം ഞാനനുവദിക്കില്ല!!!

എഴുത്ത്- ജിനു
വര- മിസ്റ്റർ പി

One Comment:

  1. ഹോ ഹെന്‍റെ പൊന്നേ…. ഇത് വായിച്ചു കഴിഞ്ഞപ്പ്ള്‍ എന്‍റെ ഉള്ളിലും നനവുകള്‍ ഉണ്ടായി ….

Leave a Reply