നീ വ്യത്യസ്തനായിരുന്നു… തിങ്ങിക്കൂടിയ അനേകം…

നീ വ്യത്യസ്തനായിരുന്നു… തിങ്ങിക്കൂടിയ അനേകം…

  നീ വ്യത്യസ്തനായിരുന്നു. തിങ്ങിക്കൂടിയ അനേകം കണ്ണുകളെ വികസിപ്പിയ്ക്കാൻ പോന്നത്രയും വ്യത്യസ്തൻ. ആരും വിലയിട്ട് നിശ്ചയിയ്ക്കാത്ത പ്രണയത്തിലെ അപൂർവ്വ നായകൻ. മറ്റുള്ളവർ ധരിച്ച വസ്ത്രം തന്റെ കാമത്തിനെ ഉണർത്താതിരിയ്ക്കണമെന്ന് ശഠിയ്ക്കാത്തവൻ. ഏതൊക്കെയോ പ്രമാണ പുസ്തകങ്ങൾ വിഴുങ്ങി മതവിദ്വോഷം പ്രചരിക്കാത്തവൻ. സ്വത്വം ഭിന്നനാക്കി സമൂഹത്തിലെ ആത്മഹത്യാമുനമ്പിലേയ്ക്ക് തള്ളിവിടപ്പെട്ടവൻ. എന്നിട്ടും ….. എന്നിട്ടും നീ ചിന്തിയ്ക്കുന്നു നാളെ മാറ്റം വരുമെന്ന്...

377-വകുപ്പ് ഭേദഗതി ബില്‍ ചര്‍ച്ചചെയ്യാതെ ലോക്സഭ തള്ളി

സ്വവര്‍ഗലൈംഗികവേഴ്ച കുറ്റവിമുക്തമാക്കുന്നതിനായി കോണ്‍ഗ്രസ്‌ പാര്‍ലമെന്‍റ് അംഗം ഡോ. ശശി തരൂര്‍ അവതരിപ്പിച്ച വ്യതിഗത ബില്‍ ലോക്സഭ ചര്‍ച്ചക്കെടുക്കാതെ തള്ളിക്കളഞ്ഞു (18.12.2015).  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പില്‍ ഭേദഗതി വരുത്തുവാന്‍ വേണ്ടി കൊണ്ടുവന്ന ബില്‍ ആണ് തള്ളിക്കളഞ്ഞത്.  1860ല്‍ അന്നത്തെ ബ്രിട്ടീഷ് ഗവര്‍മെന്റ് ഇന്ത്യയില്‍ നടപ്പാക്കിയതാണ്‌ ഇന്ത്യന്‍ ശിക്ഷാനിയമം. ഇതിന്റെ 377-വകുപ്പ്പ്രകാരം പുരുഷനോടോ സ്ത്രീയോടോ ജന്തുക്കളോടോ ‘പ്രകൃതിവിരുദ്ധ’വേഴ്ചയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവോ, പത്തുവര്‍ഷംവരെ...

അവ(ൻ)ൾ – അവൾ എന്ന വാക്കിൽ നിറച്ചു വച്ചത്……

വിശാലതയുടെ പുറംചുവരുകളിൽ ഇതുവരെ ഏഴുതിയത് അവളെക്കുറിച്ചായിരുന്നു. അവൾ എന്ന വാക്കിൽ നിറച്ചു വച്ചത് അവനോടുള്ള പ്രണയവും. വഴിയാത്രക്കാർ കാണുന്ന പാകത്തിൽ ചുവരുകളിലെ പ്രണയലേഖനം “അവൾ” എന്ന വാക്കിന്റെ ബലത്തിൽ വിശുദ്ധമാക്കപ്പെട്ടു. വിശുദ്ധ പ്രണയകഥ തങ്കലിപികളിൽ കാലത്തിന്റെ ഏടുകളിൽ കുറിച്ചിടപ്പെട്ടു. തിരുത്തുകൾ സാധ്യമായിരുന്നു എന്നും….. “അവൾ” എന്ന എഴുത്ത് അവനിലേയ്ക്ക് പകർന്ന ആ രാത്രി കഴിഞ്ഞ്; ഒരു വെളുത്ത...

Gay Lesbian Bisexual Transgender Alliance Kerala India

സുഹൃത്തുക്കള്‍ക്കുള്ള വഴികാട്ടി

Keralakumar | കേരളകുമാര്‍ എന്റെ സുഹൃത്ത്‌ അവന്‍ ഒരു സ്വവര്‍ഗപ്രേമിയാണെന്ന് എന്നോട് വെളിപ്പെടുത്തി. ഞാന്‍ എന്ത് ചെയ്യണം? താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് താങ്കളുടെ സുഹൃത്ത്‌ താങ്കളോട് പറഞ്ഞു എന്നതിനര്‍ത്ഥം നിങ്ങള്‍ വിശ്വാസ്യനായ, സഹാനുഭൂതിയുള്ള ഒരു വ്യക്തിയാണ് എന്നാണ്. വളരെ ചിന്തിച്ചതിനുശേഷമായിരിക്കാം അദ്ദേഹം നിങ്ങളോട് ഇത് പറഞ്ഞത്. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം നിങ്ങളുടെ സുഹൃത്ത്‌ ഇന്നലെക്കണ്ട അതെ വ്യക്തി തന്നെയാണ്...

Gay Lesbian Bisexual Transgender Alliance Kerala India

പ്രണയം ഒരു മനുഷ്യാവകാശപ്രശ്നമാണ്

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 2009ലെ ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ്‌ 19, 2009) കിഷോര്‍ കുമാര്‍ എഴുതിയ ലേഖനം. സ്വവര്‍ഗപ്രേമികളുടെ ജനിതകവും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഈ ലേഖനം ചര്‍ച്ചചെയ്യുന്നു. സ്വവര്‍ഗപ്രേമികളായ ന്യൂനപക്ഷത്തെക്കുറിച്ച് വളരെയേറെ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഈ വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് അദ്ദേഹം വാദിക്കുന്നു. ദില്ലി ഹൈക്കോടതിയുടെ...

കേരളം പുതിയ ട്രാന്‍സ് ജെന്‍ഡര്‍ നയം രൂപീകരിച്ചു

Keralakumar | കേരളകുമാര്‍ കേരളസര്‍ക്കാര്‍ (സാമൂഹിക നീതി വകുപ്പ്) ഭിന്നലിംഗര്‍ക്കുള്ള പുതിയ നയം പുറത്തിറക്കി. സപ്തംബര്‍ 22ന് ഇതിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്തു. രണ്ടായിരത്തിപ്പതിനാല് ഏപ്രിലിലെ സുപ്രീം കോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഭിന്നലിംഗരുടെ ലിംഗതന്മയ്ക്ക് പൂര്‍ണ നിയമഅംഗീകാരം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭിന്നലിംഗരുടെ ഇടയില്‍ അവര്‍ നേരിടുന്ന വിവേചനങ്ങളെപ്പറ്റി ഒരു അഭിപ്രായസര്‍വേ നടത്തുകയുണ്ടായി. സര്‍വേയിലെ...

Times of India (Kochi Edition) Reports on LGBT issues in Kerala

  25-09-2015  Original Links:  http://epaperbeta.timesofindia.com/Article.aspx?eid=31811&articlexml=Treat-us-like-humans-LGBT-members-25092015002018 http://epaperbeta.timesofindia.com/Article.aspx?eid=31811&articlexml=Policy-moots-helpline-and-crisis-intervention-centres-25092015002027