മുംബൈ പോലീസ്, ഒരു പുനര്‍വായന

സ്വവര്‍ഗലൈംഗികത കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള മുംബൈ പോലീസ് എന്ന സിനിമ മലയാളികളുടെ സാംസ്കാരികമണ്ഡലത്തിലേക്ക് കടന്നുവന്നിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. മുഖ്യധാരാസിനിമ ആണെങ്കില്‍ കൂടി സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു ചിത്രമാണ് ഇത്. കാരണം ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ ഒരു സൂപ്പര്‍താരം മുഖ്യധാരാസിനിമയില്‍ സ്വവര്‍ഗപ്രേമിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമ റിലീസായതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍...

സ്വവര്‍ഗാനുരാഗം – FAQ

ലേഖകന്‍: അഭയങ്കര്‍ അഭയ് സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശപ്പോരാട്ടങ്ങളോ ആഘോഷങ്ങളോ കോടതിവിധികളോ വരുമ്പോഴോ അത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോഴോ അതിനൊക്കെ താഴെ പലരും തങ്ങളുടെ വെറുപ്പും അറിവില്ലായ്മയും പ്രകടിപ്പിച്ചു കമന്റുകള്‍ ഇടുന്നത് കാണാം. ഈ കമന്റുകൾ ശ്രദ്ധിച്ചാൽ ഇവർക്കാർക്കും സ്വവർഗാനുരാഗം എന്താണ് എന്ന് ഏകദേശധാരണ പോലും ഇല്ല എന്ന് മനസ്സിലാവും. അവരോട് സംവദിക്കാൻ ശ്രമിച്ചാൽ...