കാതൽ വളയം

കാതൽ വളയം

ഇരുപത്തഞ്ചുകാരനായ ഹരി വീട്ടിൽ നിന്നിറങ്ങി പോകുന്നു.
അവന്റെ തുടയിൽ കൂട്ടുകാരൻ ടോണി പച്ച കുത്തിയ ഒരു ചിത്രമുണ്ട്.
നേർക്ക് നേരെ കെട്ടിയ രണ്ട് ഊഞ്ഞാലുകൾ പോലെ അവർ
രണ്ട് കൊമ്പുകളിൽ നിന്ന് അകലുകയും അടുക്കുകയും ചെയ്യുന്നു.

അവരുടെ ചുണ്ടുകളും വിരലുകളും ആയത്തിൽ കുതിക്കുമ്പോൾ
നെഞ്ചിലെ രോമങ്ങളിലിരുന്ന് കിളികൾ പഴം നുണയുന്നു.
ജീൻസിന്റെ ഹുക്കഴിക്കുമ്പോൾ കോടതിയിലെ ചുറ്റിക ഒന്നനങ്ങുന്നു
കിളിയുടെ വയറ്റിലെ പഴക്കുരു തിളങ്ങിക്കൊണ്ടിരിക്കുന്നു

അവർ കുളിമുറിയുടെ വാതിൽ തുറന്ന് അകത്തു കയറുന്നു
വെള്ളച്ചാട്ടങ്ങൾ ഒളിപ്പിച്ചു കടത്തിയ മീനുകളുടെ ഉത്സവം കാണുന്നു.
ഒരുമിച്ചു കുളിക്കുമ്പോൾ ഷവറിനുള്ളിൽ നിന്ന് പച്ചനിറമുള്ള ചായം കുതിക്കുന്നു.
തുടകൾക്കിടയിൽ നനഞ്ഞ രണ്ടു മരങ്ങൾ ഉയരുന്നു.
ഇണ ചേരുമ്പോൾ വിത്ത് പൊട്ടി ഇലവീഴുകയും തടി വിണ്ടു കീറുകയും
കാതലിന്റെ വളയങ്ങൾ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.

അവരുടെ നീതിന്യായം അവരുടെ കാലിന്നിടയിലാണ്.
ഉദ്ധരിച്ചു നില്ക്കുന്ന രണ്ടു മരങ്ങളാണ് അവരുടെ അടയാളങ്ങൾ .
ഓരോ മരത്തിലും ഓരോ ഊഞ്ഞാലുകൾ
ഒന്നാമത്തെ ഊഞ്ഞാലിൽ ജോക്കർ മാത്രമുള്ള ഒരു കുത്ത് ശീട്ടുകൾ കൊണ്ട്
അവരൊരു കോടതി പണിഞ്ഞു വെയ്ക്കുന്നു.
രണ്ടാമത്തെ ഊഞ്ഞാലില് ഉപ്പുതരികൾ കൊണ്ട്
അവരൊരു ദൈവത്തെ ഉണ്ടാക്കി വെയ്ക്കുന്നു.

എഴുത്ത്: എം ആർ വിഷ്ണു പ്രസാദ്(M.R Vishnu Prasad)

The Love Circles

25year old Hari is leaving home.
On his thigh was a tattoo pinned by his friend Tony.
They were two swings tied facing each other.
From two branches they moved farther and closer.

As their lips and fingers soared,
The birds nibbled at the fruits, sitting in their hairy chest.
As their jeans unbutton,
Hammer in the Court room progress.
The kernel shines in the bird’s stomach.

They opened the doors and entered the bathroom
And gazed at the swarming of fishes,
Which escaped hidden, under the water cascades.
When they bathed together green colour spurted out of the showers.
The trees between their thighs rose out of the wetness.
As in coition their seeds broke, the leaves fell and branches ripped.
The circles of love becoming, suffocating.

Their law and justice lie between their legs.
The trees that sprung and stood,Are their identities.
Each tree had swings each,
On one swing they made a Court of their own, Jokers were put in them
On the second swing,
They created their God with granules of salt.

Translation by Leeny Elengo
വര: ജിജോ