Gathering for Parents, Siblings and Families of LGBTIQ people!
Fear of family rejection is one of the most significant concerns for individuals belonging to sexual minorities, which often leads to a dilemmatic self-conflict which can’t be easily discussed in conventional Kerala households. The severity of this issue is further validated from the nature of enquiries received by Queerala over the past few years.
The lack of proper communication between family members on topics such as Sexual Orientation and Gender Identity leads to a situation of social isolation for queer individuals.
The socio-cultural, political and religious taboos that obscure scientific information around LGBTIQ realities and resultant homophobia escalates the severity of mental health issues faced by this minority. These mental struggles stay masked amidst everyday life and social roles.
We, as a queer support collective, consider it vital to highlight these issues while simultaneously devising strategies to minimize them. As a result of such efforts from our part, we warmly welcome you to our upcoming gathering for parents and family members of LGBT people. The gathering, intended to bring together parents who are supportive of their LGBT kids aims to equip and empower the young community on how to deal with communication issues and family acceptance pertaining to their gender and sexuality identities. The one day gathering shall take into account the pivotal position parents hold in the lives of queer individuals besides introducing LGBTIQ friendly Malayali parents to young queer folk who are affected by confusion, hatred and surging marriage pressure. We would also be sharing visually documented stories of Malayali LGBT people across the globe.
This will be a great opportunity for parents of openly queer people to share their experiences of accepting their children. An array of resource persons including an advocate, a behavioral therapist, and a peer counselor, as well as representatives from community based organizations will meet and share insights from their respective fields of expertise.
We cordially invite queer individuals, thier parents, siblings and other family members of LGBTIQ people to join this gathering at Queerala’ on July 15th, 2017; to be part of the gathering, share their valuable experiences and feel the warmth of acceptance.
Those who wish to be part of this, kindly contact us at queerala2014@gmail.com. We hope to do the best in our abilities to foster well-being and happiness of LGBTIQ community members and their families in our society.
Date: 15 July 2017
Venue: Queerala working space, Kochi
7356477287(Vihaan), 9745186466(Jijo)
കുടുംബങ്ങളിൽ നിന്നുമുള്ള തിരസ്ക്കരണമാണ് ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽപ്പെട്ട മിക്കവരും നേരിടുന്ന പ്രധാന ആശങ്കകളിലൊന്ന്. സാമ്പ്രദായിക ഗാർഹിക ഇടങ്ങളിൽ ഒട്ടുമേ ചർച്ചചെയ്യപ്പെടാത്ത ഇത്തരമൊരു വിഷയം മൂലം എൽ.ജി.ബി.റ്റി.ഐ.ക്യൂ ആളുകൾ പറഞ്ഞറിയിക്കാനാവാത്ത ആത്മസംഘർഷങ്ങളിൽ കൂടി കടന്നുപോവുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്വിയരളക്കു ലഭിക്കുന്ന അന്വേഷണങ്ങളുടെ സ്വഭാവവും ഈ വിഷയത്തിന്റെ തീവ്രതക്ക് അടിവരയിടുന്നു.
ലിംഗതന്മയെക്കുറിച്ചും ലൈംഗികതയെയുടെ ബഹുസ്വരതയെപ്പറ്റിയുമുള്ള സംഭാഷണങ്ങൾ കുടുംബാംഗങ്ങളുമായി സാധിക്കാത്തത് കാരണം സ്വവർഗാനുരാഗികൾ മിക്കപ്പോഴും ഏകാന്തതയുടെ തുരുത്തുകളിൽ ആയിപോവാറുണ്ട്.
നിലവിലുള്ള സദാചാര-സാമൂഹിക-മത കാഴ്ചപാടുകൾ കൊണ്ട് എൽ.ജി.ബി.റ്റി.ഐ.ക്യൂ ജീവിതങ്ങളുടെ സ്വാഭാവികതയെക്കുറിച്ചുള്ള ശാസ്ത്രീയ മാനങ്ങൾ കൂടുതലാളുകളിൽ എത്താതെ പോവുന്നതും, അനുബന്ധ സ്വവർഗഭീതിയും ഈ ന്യൂനപക്ഷത്തിൽപെട്ടവരുടെ മാനസികക്ലേശങ്ങൾ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. എന്നാൽ ഇവയൊക്കെത്തന്നെ നമ്മുടെ ദൈനംദിന സാമൂഹിക ഇടങ്ങളിൽ അദൃശ്യമായോ പ്രച്ഛന്നമായോ നിലനിന്നുവരുന്നു.
ലൈംഗികന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടായ്മയെന്ന നിലക്ക് ‘കുടുംബങ്ങളിൽ ‘ഈ വിഷയം എത്തിക്കേണ്ടതിന്റെ ഗൗരവം കണക്കിലെടുക്കുകയും അതിനുതകുന്ന പ്രായോഗിക ഉപായങ്ങൾ തേടുന്നതിന്റെ ഭാഗമായി എൽ.ജി.ബി.റ്റി ആളുകളുടെ മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, മറ്റു കുടുംബാംഗങ്ങൾക്കുമായുള്ള ഒരു ഒത്തുചേരൽ സംഘടിപ്പിക്കുന്നു. എൽ.ജി.ബി.റ്റി വിഷയത്തെക്കുറിച്ചു മനസ്സിലാക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിനും, ഈ വിഷയം ഗാർഹിക ഇടങ്ങളിൽ എങ്ങനെ അവതരിപ്പിക്കുമെന്നു ആകുലപ്പെടുന്ന കമ്മ്യൂണിറ്റി അംഗങ്ങളെ ഉദ്ദേശിച്ചുമാണ് ഈ ഏകദിന ഒത്തുചേരലൽ. കൗമാരക്കാരുടെയും, യുവതയുടെയും ജീവിതത്തിൽ മാതാപിതാക്കൾ നൽകേണ്ട മാനസികപിന്തുണ ഉറപ്പാക്കുന്നതിലേക്കായി എൽ.ജി .ബി റ്റി ആളുകൾ അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നതായിരിക്കും. അതോടൊപ്പം ഇതുമായി ബന്ധപെട്ടു പ്രശ്നങ്ങൾ നേരിടുന്ന, മാനസികോല്ലാസം നഷ്ടപെട്ട , വിവാഹസമ്മർദ്ദം നേരിടുന്ന കമ്മ്യൂണിറ്റി ആളുകൾക്ക് വിഷയത്തെ പൂർണ്ണമായും പിന്തുണക്കുന്ന മാതാപിതാക്കളെ പരിചയപ്പെടുത്തുന്നതുമായിരിക്കും. കൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികളായിട്ടുള്ള കമ്യുണിറ്റി അംഗങ്ങൾ അവരുടെ വീട്ടുകാരിൽ നിന്നുംലഭിച്ച സ്വീകാര്യത പങ്കുവെക്കുന്ന ഒരു വീഡിയോയും പ്രദർശിപ്പിക്കുന്നതായിരിക്കും.
ഈ ഒത്തുചേരൽ മാതാപിതാക്കൾക്ക് ഈ വിഷയത്തെപറ്റിയുള്ള ആനുകാലിക വസ്തുതകൾ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള നല്ലൊരു അവസരമായിരിക്കും. ഇതിനെ മുൻനിർത്തി സംസാരിക്കാൻ ഒരു അഭിഭാഷകയും, ഒരു ബിഹേവിയറൽ തെറാപ്പിസ്റ്റും, ഒരു കൗൺസിലറും നമ്മോടൊപ്പം ചേരുന്നതിനു പുറമെ വിവിധ കമ്മ്യുണിറ്റി സംഘടനകളുടെ പ്രതിനിധികളും തങ്ങളുടെ സാന്നിധ്യമറിയിക്കുന്നതായിരിക്കും.
കുടുംബങ്ങളിലെ സ്വീകാര്യതയുടെ പ്രാധാന്യവും , ഊഷ്മളതയും പരിചയപ്പെടുന്നതിനും, സമാന അനുഭവങ്ങൾ പങ്കുവെക്കുന്നതിലേക്കുമായി 2017 ജൂലായ് 15 ണ് ക്വിയരളയുടെ ഓഫീസിൽ വെച്ച് നടത്തുന്ന ഒത്തുചേരലിലേക്കു എൽ.ജി.ബി.റ്റി.ഐ ആളുകളേയും, അവരുടെ സഹോദരങ്ങളേയും, മാതാപിതാക്കളെയും സസ്നേഹം ക്ഷണിക്കുന്നു.
ഞങ്ങളാൽ കഴിയും വിധം കമ്മ്യൂണിറ്റി ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും ദൈനംദിന ജീവിത്തതിലെ സന്തോഷസൂചിക മികച്ചതാക്കാമെന്ന പ്രതീക്ഷയോടെ
ടീം ക്വിയരള
പരിപാടിയെ സംബന്ധിച്ച വിവരങ്ങൾക്ക് : 7356477287(വിഹാൻ), 9745186466(ജിജോ)
Poster Courtesy: Jithin