സ്വവർഗവിവാഹത്തെ കോടതിയിൽ എതിർത്ത് കേന്ദ്രസർക്കാർ. ഹിന്ദു വിവാഹനിയമത്തില്‍ സ്വവര്‍ഗവിവാഹവും ഉള്‍പ്പെടുത്തണമെന്ന ഡല്‍ഹി ഹൈക്കോടതിയിലെ വ്യക്തിഗത പെറ്റീഷനില്‍ ആണ് ഈയൊരു നീക്കം ഗവണ്‍മെന്‍റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
സ്വവർഗവിവാഹം നിയമപരം ആകണമെന്ന് സീരിയസ് ആയി ആഗ്രഹിക്കുന്നവര്‍ സ്പെഷ്യൽ മാര്യേജ് ആക്ട് ഭേദഗതി ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഹിന്ദു വിവാഹനിയമത്തിൽ അത് ഉൾപ്പെടുത്താൻ ആദ്യമേ ശ്രമിച്ചാൽ ഇതുപോലുള്ള തിരിച്ചടിയായിരിക്കും ഫലം. കേരളത്തിലെ പരസ്യമായി വെളിപ്പെടുത്തിയ ആദ്യ ഗേ കപ്പിള്‍സ് ആയ നികേഷ്-സോനു ആണ് ഇന്ത്യയില്‍ ആദ്യമായി സ്വവര്‍ഗവിവാഹത്തിനായി പെറ്റീഷന്‍ നല്കിയത്. കേരള ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ആ പെറ്റീഷനില്‍ കേരള ഗവണ്‍മെന്‍റിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
2018 സെപ്റ്റംബര്‍ 6ന് ആയിരുന്നു സ്വവര്‍ഗരതി നിയമവിധേയം ആക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായത്. സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളുടെ കുടുംബത്തിലോ സുഹൃദ് വലയത്തിലോ ഗേ, ലെസ്ബിയന്‍ ആളുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സ്വവര്‍ഗവിവാഹത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കപ്പെടുന്നത്. അതിനാല്‍ തന്നെ വളരെ നീളുന്ന ഒരു നിയമപോരാട്ടം ആയിരിക്കും ഇത്…