Keralakumar | കേരളകുമാര്‍
ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെട്ടല്‍ അദ്ദേഹത്തിന്റെ പങ്കാളിയെ മെയ് 15ന് വിവാഹം ചെയ്തു. റോമന്‍ കാത്തലിക്ക് രാജ്യമായ ലക്സംബര്‍ഗില്‍ കഴിഞ്ഞ വര്‍ഷമാണ് സ്വവര്‍ഗവിവാഹം അനുവദിക്കപ്പെട്ടത്.
അഞ്ചു വര്‍ഷം മുമ്പ് ഐസ് ലാന്ഡ് പ്രധാനമന്ത്രി അവരുടെ പങ്കാളിയെ വിവാഹം ചെയ്തതിനു ശേഷം ആദ്യമായാണ് യുറോപ്പില്‍ ഒരു സര്‍ക്കാര്‍ തലവന്‍ സ്വവര്‍ഗപങ്കാളിയെ വിവാഹം ചെയ്യുന്നത്.

ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെട്ടല്‍ അദ്ദേഹത്തിന്റെ പങ്കാളിയെ വിവാഹം ചെയ്തു. വാര്‍ത്തക്കും ചിത്രത്തിനും കടപ്പാട്: റോയിടാര്സ്
ഇരുണ്ട സ്യൂട്ടും ടൈയും അണിഞ്ഞെത്തിയ ദമ്പതികള്‍ സിറ്റിഹാളിനു ചുറ്റും തടിച്ചുകൂടിയ അഭ്യുദയകാംക്ഷികളെ അഭിവാദ്യം ചെയ്തു. അവരോടു ബെട്ടല്‍ പറഞ്ഞു. “ലക്സംബര്‍ഗ് ജനങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും എന്റെ നന്ദി. എല്ലാവരും എന്നെപ്പോലെ തന്നെ സന്തോഷവാനായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വളരെ നന്ദി”.
വളരെ സ്വകാര്യമായ ഒരു വിവാഹച്ചടങ്ങ് ആണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ പിന്നീട് ലക്സംബര്‍ഗ് സിറ്റി ഹാളില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അയല്‍രാജ്യങ്ങളായ ബെല്‍ജിയം, എസ്ടോനിയ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
നാല്പത്തിരണ്ടു വയസ്സുള്ള ബെട്ടല്‍ ഒരു അഭിഭാഷകനാണ്. 2013-ല്‍ ആണ് അദ്ദേഹം പ്രധാനമന്ത്രിപദം സ്വീകരിച്ചത്. വരന്‍ ഗോഥിയെ ദേസ്ത്തനി ആര്‍ക്കിടെക്റ്റുമാണ്.