കണ്‍വേര്‍ഷന്‍ തെറാപ്പികൾക്കെതിരെ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (കേരള)യുടെ ഔദ്യോഗിക നിലപാട്

ചില ഡോക്ടർമാർ സ്വവർഗലൈംഗികത, ട്രാൻസ്ജന്റർ തന്മ എന്നിവ ഇല്ലാതാക്കാനായി LGBTIQ വ്യക്തികളിൽ നടത്തുന്ന ഹാനികരമായ മാറ്റിയെടുക്കൽ (conversion) തെറാപ്പികൾക്കെതിരെ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (IPS) കേരള ഘടകം ഔദ്യോഗിക നിലപാട് എടുത്തിരിക്കുകയാണ്. IPSന്റെ കൂടെ SAATHII, Queerala എന്നീ സംഘടനകൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ഔദ്യോഗിക പ്രസ്താവന

IPS-കേരള പൊതു പ്രസ്താവന

വ്യത്യസ്തമായ ലൈംഗിക ചായ്‌വ് (sexual orientation) ലിംഗത്വ തന്മ (gender identity) എന്നിവയുള്ള വ്യക്തികൾക്ക് എതിരായുള്ള സമൂഹത്തിന്റെ നിലപാടിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇതിന് ഒരു കാരണം എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ്. ICD-10, ICD-11, DSM-5 എന്നിവ പ്രകാരം ഇവ മാനസിക രോഗങ്ങളല്ല. സദാചാര-സാമൂഹിക-സാംസ്കാരിക-ജോലി-മത-രാഷ്ട്രീയ മൂല്യങ്ങളിൽ ഒരു വ്യക്തിക്കുള്ള വ്യത്യസ്തതകൾ മാനസികരോഗമായി കണക്കാക്കാൻ പറ്റില്ല എന്ന് ഇന്ത്യൻ മെന്റൽ ഹെൽത്ത് കെയർ ആക്റ്റ് 2017 (MHCA) പറയുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വവർഗരതി കുറ്റകരമാക്കുന്ന IPC-377 ഭേദഗതി ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും സ്വവർഗ ലൈംഗികത മനോരോഗമല്ല എന്ന നിലപാട് എടുത്തിട്ടുണ്ട്.

ഈ മാറ്റങ്ങൾ ഉണ്ടായിട്ടും സമൂഹത്തിലെ ഭൂരിപക്ഷവും ഇത്തരം വ്യത്യസ്തതകളെ കുറ്റകരം, രോഗം എന്നൊക്കെ കരുതി ചികിത്സിക്കാൻ ശ്രമിക്കുന്നുണ്ട്. ചികിത്സക്കായുള്ള വീട്ടുകാരുടെ സമ്മർദ്ദം (പലപ്പോഴും വ്യക്തികളുടെ സമ്മതമില്ലാതെ) സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

ലൈംഗിക ചായ്‌വ്, ലിംഗത്വ തന്മ എന്നിവ മാറ്റാനുള്ള ഏത് ചികിൽസയും നീതീകരണമില്ലാത്തതും കുറ്റകരവുമാണെന്ന് IPS കേരള ഘടകം ഈ പൊതു പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നു. മാറ്റിയെടുക്കൽ തെറാപ്പി നടത്തുക, വ്യക്തിയുടെ സമ്മതമില്ലാതെ അഡ്മിറ്റ് ചെയ്യുക, നിയമവിരുദ്ധമായ പൂട്ടിയിടുക എന്നിവ മനുഷ്യാവകാശ ലംഘനവും നിയമ നടപടി ഉണ്ടാക്കുന്നതുമാണ്. ചുരുക്കം സന്ദർഭങ്ങളിൽ ചികിത്സ വേണ്ടുന്ന ഏതെങ്കിലും രോഗം ഇത്തരം വ്യക്തികളിൽ കണ്ടാൽ MHCA പ്രകാരമുള്ള നിബന്ധനകൾ പാലിക്കേണ്ടതാണ്.

ഡോ ഹരീഷ് എം.ടി, പ്രസിഡന്റ്
ഡോ സെബിന്ത് കുമാർ, സെക്രട്ടറി


BRANCH OF INDIAN PSYCHIATRIC SOCIETY (KERALA)

Position statement regarding ‘conversion’ therapy and approach towards Lesbian, Gay, Bisexual, Transgender, Queer persons (LGBTQAI+)

The attitude of our society to people having different sexual orientation and gender identity has not changed over the years, in part due to the lack of inclusive sex education. Such deviations are not a diagnosable mental disorder according to ICD-10, ICD-11 and DSM 5. The Mental Health Care Act 2017 (MHCA), states that mental illness shall not be determined on the basis of non-conformity to moral, social, cultural, work or political values or religious beliefs prevailing in the person’s community. The Hon. Supreme Court of India has struck down Section 377 of the IPC, and thereby decriminalizing homosexuality. The India Psychiatric Society has also issued a position statement in line with this judgement.

In spite of all these changes, majority of the society still views such deviations as criminal or abnormal, needing treatment. Demand for treatment, even against the person’s will is increasing, putting pressure on mental health professional including psychiatrists.

The Branch of Indian Psychiatric Society, Kerala issues this public statement to clarify that any attempt to treat a person to change sexual orientation / gender identity is unjustifiable and illegal. Offering conversion therapy, admissions against the person’s will, illegal detention etc. amount to human rights violation and may result in legal action. In rare situations where a primary mental disorder needing treatment is detected in such persons, it is advisable to strictly adhere to relevant sections of the MHCA.

Dr. Harish MT, President
Dr. Sebind Kumar, Secretary

Loading

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.