LGBTIQ മാനസികാരോഗ്യത്തെ കുറിച്ച് IPS കോൺഫറൻസ്

മെഡിക്കൽ തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (IPS) കേരള ചാപ്റ്റർ കൊച്ചിയിൽ Towards LGBTIQ+ Inclusive Healthcare in Kerala എന്ന വിഷയത്തിൽ കോൺഫറൻസ് നടത്തി. ഹോട്ടൽ റെനെയിൽ 23 ഫെബ്രുവരി 2020ന് നടത്തിയ പരിപാടിയിൽ Queerala, SAATHII എന്നീ സംഘടനകളും പങ്കാളികളായിരുന്നു. ക്വിയറള ബോർഡ് അംഗം വിഹാൻ പീതാംബർ, എറണാകുളം IPS സെക്രട്ടറി ഡോ: പ്രതീഷ് പി. ജെ എന്നിവർ സ്വാഗതം ആശംസിച്ചു. IPS കേരള ചാപ്റ്റർ പ്രസിഡണ്ട് ഡോ: ഹരീഷ് എം. ടി  മുഖ്യ പ്രഭാഷണം നടത്തി. LGBTIQ ആരോഗ്യ പരിപാലനത്തെ കുറിച്ച്  SAATHII വൈസ് പ്രസിഡന്റ് ഡോ എൽ രാമകൃഷ്ണൻ സംസാരിച്ചു.

Well attended Conference

        തുടർന്ന് നടന്ന ഡോക്ടർമാരുടെ പാനൽ ചർച്ചയിൽ കേരളത്തിലെ LGBTIQ കമ്യൂണിറ്റിയെ പണ്ട് മുതൽക്കേ പിന്തുണച്ച ഡോ ജയശ്രീ എ. കെ, ഡോ സി. ജെ ജോൺ എന്നിവരോടൊപ്പം ഡോ വർഗീസ് പുന്നൂസ്, ഡോ വി സതീഷ് എന്നിവരും  പങ്കെടുത്തു. LGBTIQ കമ്യൂണിറ്റി  പാനൽ ചർച്ചയിൽ വിഹാൻ പീതാംബർ, ധന്യ രവീന്ദ്രൻ, സ്മിനു തോമസ്, സൂര്യ ഇഷാൻ, ചിഞ്ചു  അശ്വതി, കൃഷ് പച്ചാനി, ബൃന്ദലക്ഷ്മി കെ എന്നിവർ പങ്കെടുത്തു. Best Practices & Strategies എന്ന പാനലിൽ ഡോ സമീര ജഹാഗിർധർ,  ഡോ എ സതീഷ് കുമാർ, ബിശ്വാസ് ഭൂഷൺ പട്‌നായിക്, ഡോ കെ. പി ജയപ്രകാശ് എന്നിവരും പങ്കെടുത്തു. ക്വിയറള ബോർഡ് അംഗങ്ങളായ ആനന്ദ് അമ്പിത്തറ, കിഷോർ കുമാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. 

LGBTIQ Panel

“സ്വവർഗലൈംഗികത രോഗമല്ല” എന്ന പ്രസ്താവന ജൂൺ 2018നാണ് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി നടത്തിയത്. “സ്വവർഗരതി കുറ്റമല്ല” എന്ന സുപ്രീംകോടതി വിധി സെപ്റ്റംബർ 2018നാണ് വന്നത്. അതിന് ശേഷം കേരളത്തിൽ ആദ്യമായി LGBTIQ കമ്യൂണിറ്റിയും സൈക്യാട്രി പ്രൊഫഷണൽസും കൂടി ചേർന്ന് ഇത്തരമൊരു പരിപാടി നടത്തിയത് തീർച്ചയായും ഒരു നാഴികക്കല്ലാണ്.

Media Reports:

https://www.thehindu.com/news/cities/Kochi/lgbt-community-members-demand-non-discriminatory-healthcare-access/article30898687.ece

https://www.thenewsminute.com/article/programme-healthcare-needs-lgbtiq-persons-kerala-118762

Loading