മാധ്യമങ്ങള്‍ വരുത്തുന്ന തെറ്റുധാരണകള്‍

From Queerala Facebook page:

Arundhathi_grihalakshmiഈ ലക്കം ഗൃഹലക്ഷ്മി മാസികയിൽ LGBT-യുമായി ബന്ധപെട്ടു നമ്മുടെ സുഹൃത്ത്‌ അരുന്ധതി നല്കിയ അഭിമുഖം വലതുവശത്തുള്ള ചിത്രത്തില്‍:
അഭിമുഖത്തില്‍ അരുന്ധതി മുംബൈ പോലീസ് എന്ന മലയാളം ചിത്രം സ്വവര്‍ഗാനുരാഗത്തെ എങ്ങനെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞതിനെ അഭിമുഖം പകർത്തി എഴുതിയ ആൾ സിനിമയിൽ ട്രാൻസ്‌ജന്‍ഡറുകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് എഴുതി പൊലിപ്പിച്ചു!
അരുന്ധതിയെ പോലെയുള്ളവരുടെ മൊഴികള്‍ എടുത്ത്  അത് തോന്നിയതുപോലെ പടച്ചുവിടാന്‍ മാധ്യമങ്ങൾ കാണിക്കുന്ന ഈ വെമ്പൽ എന്ന് നിർത്തുന്നുവൊ, അന്ന് കിട്ടും ലൈംഗികന്യൂനപക്ഷങ്ങൾക്ക് പകുതി മോക്ഷം!

നിങ്ങൾ പത്രപ്രവർത്തകർ ഒരു കാര്യം മനസ്സിലാക്കിയാൽ കൊള്ളാം ലൈംഗികന്യൂനപക്ഷങ്ങൾ എന്നാൽ മൂന്നാം ലിംഗക്കാരല്ല, ഗേ എന്നാല്‍ ട്രാൻസ്‌ജന്‍ഡറും അല്ലാ. സംശയനിവാരണത്തിന് മലയാളപത്രപ്രവര്‍ത്തകര്‍ ഞങ്ങളുടെ ഈ പേജ് വായിക്കുക.

അരുന്ധതി, ഇതുമായി ബന്ധപെട്ടു ഒരു കത്ത് (താൻ പറഞ്ഞത് പോലെയല്ല അവർ കൊടുത്തിരിക്കുന്നത് എന്ന് കാണിച്ചു) അവർക്ക് അയച്ചാൽ വളരെ നന്ദി.


എന്തായാലും അരുന്ധതി അത് ചെയ്തു: