Understanding SOGIESC Diversity and Inclusion

Considering the improved discourses, in Kerala, on LGBTIQ Inclusion across facets of cultural and workplaces, education, health and welfare schemes, Queerala feels more LGBTIQA+ individuals need to Understand the basics of SOGIESC Diversity. As Queerala’ advocacy efforts , in association with SAATHII in area of Inclusive healthcare, education and policies, move further, capacity building among queer community persons is a key element for our advocacy efforts and expanding peer support. At times of increased visibility of the LGBTIQ persons in the state, many queer persons continue to suffer bullying and discrimination at workplaces and violence at homes, while many others are exposed to unethical mental health practices. We as queer persons need to understand the diversity of SOGIESC beyond the rigid definitions of sex, gender and sexual orientations to support them and take forward our efforts on Inclusion.  

Queerala calls for its Monthly Community Meeting for queers and allies, for the month of January. The one day meeting shall be for those participants who wish to understand more about Diversity and Inclusion from SOGIESC perspective.

Date: 11 Jan 2020

Time: 10am-4pm

Venue: Rainbow Nest, Qochi

Contact: queeerala2014@gmail.com. 8075645060

Thanks and warm regards

Team Queerala

സാംസ്കാരിക-തൊഴിൽ പരിസരങ്ങളിലും വിദ്യാഭ്യാസ-പൊതു ഇടങ്ങളിലും , ആരോഗ്യ-ക്ഷേമമേഖലകളിലുമൊക്കെ  ആയി  എൽ.ജി.ബി.റ്റി.ഐ.ക്യൂ ആളുകളെ സംബന്ധിച്ചുള്ള വർധിച്ച ചർച്ചകൾ നടക്കുന്ന ആനുകാലിക സാഹചര്യത്തിൽ SOGIESC വൈവിധ്യത്തെ സംബന്ധിച്ച് കൂടുതൽ എൽ.ജി.ബി.റ്റി.ഐ.ക്യൂ ആളുകൾ മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഞങ്ങൾ കരുതുന്നു. SAATHII-യുമായി ചേർന്ന് ആരോഗ്യ-വിദ്യാഭ്യാസ-നയ രൂപീകരണ തലങ്ങളിൽ ക്വിയറളയുടെ  പ്രവർത്തനങ്ങൾ മുന്നോട്ട് പോവുമ്പോൾ കമ്മ്യൂണിറ്റി ആളുകൾക്കിടയിൽ വിഷയസംബന്ധിയായി അറിവ് വിപുലീകരിക്കേണ്ടത്  പിയർ സപ്പോർട്ട് സംവിധാനം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യഘടകമാണ്. വർദ്ധിച്ച ദൃശ്യതയുടെ സമയങ്ങളിലും കൂടുതൽ ക്വിയർ ആളുകൾ തൊഴിൽ ഇടങ്ങളിൽ കളിയാക്കലുകളും വിവേചനവും നേരിട്ട് കൊണ്ടിരിക്കുന്നു; ഗാർഹികപീഡനം സഹിക്കേണ്ടി വരുന്നവരും അശാസ്ത്രീയമായ മാനസികാരോഗ്യസംവിധാനങ്ങളിൽ എത്തിപ്പെടുന്നവരും മറ്റൊരുവശത്ത്! സെക്സ്, ജെൻഡർ, സെക്ഷ്വൽ ഓറിയെൻറെഷൻ എന്നിവയുടെ കർക്കശ നിർവചനങ്ങൾക്കപ്പുറം SOGIESC വൈവിദ്ധ്യം മനസ്സിലാക്കേണ്ടത് ക്വിയർ വ്യക്തികളെ സംബന്ധിച്ച് പരസ്‌പരം പിന്തുണക്കുന്നതിനും നമ്മുടെ ഇൻക്ലൂഷൻ-കേന്ദ്രീകൃത പ്രവർത്തങ്ങൾ തുടർന്ന് കൊണ്ടുപോവുന്നതിനും അത്യാവശ്യമാണ്.

ജനുവരി മാസത്തിലെ കമ്മ്യൂണിറ്റി മീറ്റിംഗിലേക്ക് ക്വിയർ ആളുകളെയും കമ്യൂണിറ്റിയെ പിന്തുണക്കുന്നവരേയും സ്വാഗതം ചെയ്യുന്നു. SOGIESC കാഴ്ചപ്പാടിൽ നിന്ന് ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ വിഷയത്തെ മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഇത്തവണത്തെ കമ്യൂണിറ്റി മീറ്റിംഗ്.

തിയതി: 11 ജനുവരി 2020

സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് നാല് മണി വരെ

സ്ഥലം : റെയിൻബോ നെസ്റ്റ് , കൊച്ചി

കോൺടാക്ട് : queeerala2014@gmail.com. 8075645060

നന്ദി, ആശംസകൾ

ടീം ക്വിയറള