നീ വ്യത്യസ്തനായിരുന്നു… തിങ്ങിക്കൂടിയ അനേകം…

 

Differentനീ വ്യത്യസ്തനായിരുന്നു.

തിങ്ങിക്കൂടിയ അനേകം കണ്ണുകളെ വികസിപ്പിയ്ക്കാൻ പോന്നത്രയും വ്യത്യസ്തൻ.

ആരും വിലയിട്ട് നിശ്ചയിയ്ക്കാത്ത പ്രണയത്തിലെ അപൂർവ്വ നായകൻ.

മറ്റുള്ളവർ ധരിച്ച വസ്ത്രം തന്റെ കാമത്തിനെ ഉണർത്താതിരിയ്ക്കണമെന്ന് ശഠിയ്ക്കാത്തവൻ.

ഏതൊക്കെയോ പ്രമാണ പുസ്തകങ്ങൾ വിഴുങ്ങി മതവിദ്വോഷം പ്രചരിക്കാത്തവൻ.

സ്വത്വം ഭിന്നനാക്കി സമൂഹത്തിലെ ആത്മഹത്യാമുനമ്പിലേയ്ക്ക് തള്ളിവിടപ്പെട്ടവൻ.

എന്നിട്ടും …..

എന്നിട്ടും നീ ചിന്തിയ്ക്കുന്നു
നാളെ മാറ്റം വരുമെന്ന് ……

യുദ്ധങ്ങൾ ഇല്ലാതെ ,ചോര വീഴാതെ, വിശുദ്ധമായ,
വെറും നിയമ പുസ്തകങ്ങൾ ചിതലരിയ്ക്കാൻ കൊടുക്കുന്ന നാലുവരി നിയമത്തിനപ്പുറത്ത്
അങ്ങ് ദൂരെ ഒരു മാറ്റം വരുമെന്ന്……..

അത് ആസ്വദിയ്ക്കുന്ന ഭാവിയിലെ വ്യത്യസ്ത പ്രണയത്തിലെ മനുഷ്യരുടെ ചിരിയാണ് ഇന്നത്തെ നിന്റെ ജീവിതമെന്നും…..

യക്ഷൻ