അവ(ൻ)ൾ – അവൾ എന്ന വാക്കിൽ നിറച്ചു വച്ചത്……

വിശാലതയുടെ പുറംചുവരുകളിൽ ഇതുവരെ ഏഴുതിയത് അവളെക്കുറിച്ചായിരുന്നു.
അവൾ എന്ന വാക്കിൽ നിറച്ചു വച്ചത് അവനോടുള്ള പ്രണയവും.

വഴിയാത്രക്കാർ കാണുന്ന പാകത്തിൽ ചുവരുകളിലെ പ്രണയലേഖനം “അവൾ” എന്ന വാക്കിന്റെ ബലത്തിൽ വിശുദ്ധമാക്കപ്പെട്ടു.
വിശുദ്ധ പ്രണയകഥ തങ്കലിപികളിൽ കാലത്തിന്റെ ഏടുകളിൽ കുറിച്ചിടപ്പെട്ടു.

തിരുത്തുകൾ സാധ്യമായിരുന്നു എന്നും…..
“അവൾ” എന്ന എഴുത്ത് അവനിലേയ്ക്ക് പകർന്ന ആ രാത്രി കഴിഞ്ഞ്;
ഒരു വെളുത്ത ദിനത്തിൽ
ആ പ്രണയകഥ വെറുക്കപ്പെട്ടവരുടേതായി…

…….’അവൻ’മാർ ആഭാസരായി……

ചുറ്റിലും കൂടി നിന്ന് കണ്ണുകൾ ചൂഴ്ന്ന് നോക്കിയവരോട്,
തന്റെ പ്രണയം ദിവ്യമെന്ന് ഉറക്കെപ്പറഞ്ഞ്,
കടലിന്റെ അഗാധതയേക്കാൾ അവനെ സ്നേഹിയ്ക്കുന്നെന്ന് പറഞ്ഞ്……….
ഉറക്കെ കരച്ചിലിനിടയിലും തിരുത്തുകയായിരുന്നു പുറംചുവരിലെ “അവളെ”
അവനു വേണ്ടി …………

 

യക്ഷൻ

Loading